Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DPC Election

Ernakulam

ഡി​പി​സി തെ​ര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണ സീ​റ്റി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് ന​ഷ്ടം

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രി​ൽ​നി​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഒ​രു വോ​ട്ട് ന​ഷ്ട​പ്പെ​ട്ടു. ഒ​രു സ്വ​ത​ന്ത്ര​ൻ അ​ട​ക്കം 47 അം​ഗ​ങ്ങ​ളു​ടെ പി​ൻ​ബ​ല​മാ​ണ് യു​ഡി​എ​ഫി​ന് കൗ​ൺ​സി​ലി​ൽ ഉ​ള്ള​ത്.


സ്ത്രീ ​സം​വ​ര​ണ സീ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​രു​വേ​ലി​പ്പ​ടി കൗ​ൺ​സി​ല​ർ ക​വി​ത ഹ​രി​കു​മാ​റി​ന് 46 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. കൗ​ൺ​സി​ല​ർ​മാ​രി​ൽ ഒ​രാ​ൾ ക​വി​ത​യു​ടെ പേ​രി​ന് നേ​രെ പൂ​ജ്യം എ​ന്ന് എ​ഴു​തി​യ​താ​ണ് വോ​ട്ട് അ​സാ​ധു​വാ​കാ​ൻ കാ​ര​ണം. അ​തേ​സ​മ​യം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫി​ലെ ഇ​ട​പ്പ​ള്ളി കൗ​ൺ​സി​ല​ർ അ​ബു​ദു​ൾ ല​ത്തീ​ഫ് യു​ഡി​എ​ഫി​ൽ നി​ന്ന് മു​ഴു​വ​ൻ വോ​ട്ടും (47) ല​ഭി​ച്ചു.

ഇ​ന്ന​ലെ കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് എ​ള​മ​ക്ക​ര നോ​ർ​ത്ത് കൗ​ൺ​സി​ല​ർ ബീ​ന മ​ഹേ​ഷും ബി​ജെ​പി​യി​ൽ​നി​ന്ന് ചെ​റ​ളാ​യി കൗ​ൺ​സി​ല​ർ പ്ര​വി​ത വി​ജ​യ​കു​മാ​റു​മാ​യി​രു​ന്നു സം​വ​ര​ണ സീ​റ്റി​നാ​യി ക​വി​ത ഹ​രി​കു​മാ​റി​നെ​തി​രെ മ​ത്സ​രി​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ കോ​ണം കൗ​ൺ​സി​ല​ർ സി.​ആ​ർ. ബി​ജു (എ​ൽ​ഡി​എ​ഫ്), പ​ന​യ​പ്പി​ള്ളി കൗ​ൺ​സി​ല​ർ അ​ശ്വ​തി ഗി​രീ​ഷ് (ബി​ജെ​പി) എ​ന്നി​വ​രും മ​ത്സ​രി​ച്ചു.

ഇ​രു വി​ഭാ​ഗ​ത്തി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് 21 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ആ​റ് വോ​ട്ടും ല​ഭി​ച്ചു. ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.

Latest News

Corehub Up